ഡല്‍ഹി: ഇസ്ലാമിക് സ്റ്റേറുമായി ബന്ധമുള്ള ദമ്പതികളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. കാശ്മീര്‍ സ്വദേശികളായ ജഹാന്‍ജെബ് സമി, ഭാര്യ ഹിന ബഷീര്‍ ബീഗ് എന്നിവരാണ് ജാമിയ നഗറില്‍ നിന്ന് കസ്റ്റഡിയിലായത്. ദമ്പതികള്‍ ഡല്‍ഹിയില്‍ ചാവേറാക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ ഖൊറോസാന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ് യൂണിറ്റിലെ മുതിര്‍ന്ന അംഗങ്ങളുമായി ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നു. പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിവയ്ക്ക് എതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ മുതലെടുത്ത് രാജ്യതലസ്ഥാനത്ത് ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു.