ചുമതലകളില്‍ നീക്കാന്‍ മാര്‍പ്പാപ്പയ്ക്ക് ബിഷപ്പിന്റെ കത്ത്, കന്യാസ്ത്രീയുടെ സഹോദരി നിരാഹാരത്തിലേക്ക്

0

കൊച്ചി: ജലന്തര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍പ്പാപ്പയ്ക്കു കത്തയച്ചു. കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ നിഷേധിക്കുന്ന ബിഷപ്പ് കേസിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിനാലാണ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കുന്നു.

ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതിക്കാണു കത്തു കൈമാറിയിട്ടുള്ളത്. മാര്‍പ്പാപ്പയുടെ അനുമതി വേഗത്തില്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് ജലന്തര്‍ രൂപത പ്രകടിപ്പിക്കുന്നത്. ബിഷപ്പ് കേരളത്തിലേക്ക് തിരിച്ചതായും സൂചനയുണ്ട്.

അതേസമയം, ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം കുടുതല്‍ ശക്തമാവുകയാണ്. ഹൈക്കോടതി ജംഗ്ഷനില്‍ പുരോഗമിക്കുന്ന അനിശ്ചിതകാല സമരം പത്താം ദിവസത്തേക്കു കടന്നതോടെ കന്യാസ്ത്രീയുടെ സഹോദരി നിരാഹാരം പ്രഖ്യാപിച്ചു. വൈകുന്നേരം എഴുത്തുകാരി പി. ഗീതയും നിരാഹാരം തുടങ്ങും. നിരാഹാര സമരം നടത്തിയ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഭാരവാഹി സ്റ്റീഫന്‍ മാത്യുവിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റി. തിരുവനനന്തപുരത്തും റിലേ സമരം തുടങ്ങിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here