ഡല്‍ഹി: രാജ്യത്തെ എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കാനുള്ള ജല്‍ ജീവന്‍ മിഷന്‍ പദ്ധതി സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനങ്ങളും കേന്ദ്രവും പൊതുജനങ്ങളും ഭാഗമാകുന്ന 3.5 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് ചെങ്കോട്ടയിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

രാജ്യത്തെ ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കുടിവെള്ളം തുടച്ചുനീക്കാനുള്ള പദ്ധതി. രാജ്യത്തെ പകുതിയോള കുടുംബങ്ങള്‍ കുടിവെള്ളത്തിനായി കഷ്ടപ്പെടുന്നുണ്ട്. ഇതു ജനങ്ങളുടെ പദ്ധതിയായിരിക്കുമെന്നും മോദി വിശദീകരിച്ചു.

രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവ് ആശങ്കപ്പെടുത്തുന്നതാണ്. കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കണം. ജനസംഖ്യാ വിസ്‌ഫോടനത്തെ നേരിടാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. മാതാപിതാക്കള്‍ക്ക് കുട്ടികളുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും നിറവേറ്റാന്‍ കഴിയുന്നുണ്ടോയെന്ന് ചോദിച്ച പ്രധാനമന്ത്രി ചെറിയ കുടുംബത്തിനു കൂടുതല്‍ സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കി. കാശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും. 70 വര്‍ഷം കൊണ്ട് നടപ്പാക്കാനാകാത്തത് 70 ദിവസം കൊണ്ട് നിറവേറ്റിയെന്നും മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here