ലാഹോര്‍: പാകിസ്ഥാനിലെ ഭീകരവാദ സംഘടന ജയ്‌ഷെ മുഹമ്മദ് പേര് മാറ്റി മജിലിസ് വുറസ ഇ ശുഹുദാ ജമ്മു വ കശ്മീര്‍ ആക്കിയെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തന നിലപാടുകള്‍ക്കെതിരെ ലോക രാജ്യങ്ങള്‍ സംഘടിച്ചതോടെ ഇന്ത്യക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്. മസൂദ് അസറിന്റെ ഇളയ സഹോദരന്‍ മുഹ്തി അബ്ദുല്‍ റൗഫിനാണ് സംഘടനയുടെ മേല്‍മനാട്ടം.

കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. അതിനു പിന്നാലെ ഇന്ത്യ നിലപാട് കര്‍ശനമാക്കി. അതോടെയാണ് ഐക്യരാഷ്ട്ര സമിതി മസൂദിനെ ഭീകരനായി പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here