ജേക്കബ് തോമസിനെതിരെ പ്രതിപക്ഷം; ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി

0
3

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ഉടന്‍ മാറ്റില്ല. ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ടെന്നും അദ്ദേഹം പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി പറഞ്ഞു.

ജേക്കബ് തോമസിനെതിരായ ആരോപണങ്ങളും അനധികൃത സ്വത്ത് സമ്പാദനവും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എ.എല്‍.എ എം വിന്‍സന്റ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകളാണ് ജേക്കബ് തോമസ് നടത്തിയതെന്ന് വിന്‍സന്റ് ആരോപിച്ചു. വിരുത നഗര്‍ ജില്ലയില്‍ വാങ്ങിയ ഭൂമിയുടെ വിവരങ്ങള്‍ സര്‍ക്കാറിനെ അറിയിച്ചിട്ടില്ല. പൂര്‍വ്വകാല അഴിമതികള്‍ മൂടി വെക്കാന്‍ എടുത്തണിഞ്ഞതാണ് അഴിമതി വിരുദ്ധതയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണസ്തംഭനത്തിന് പ്രധാന ഉത്തരവാദി ജേക്കബ് തോമസാണെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

അതേസമയം, മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് പ്രതികരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെറ്റായ നടപടികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here