കൊച്ചി: വിജിലന്‍സ് കേസുകള്‍ ദുര്‍ബലമാക്കി. ഹൈക്കോടതി ജസ്റ്റിസുമാരായ പി. ഉബൈദ്, എബ്രഹാം മാത്യൂ, ലോകായുക്ത പയസ് സി. കുര്യാക്കോസ് എന്നിവര്‍ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്ക് ജേക്കബ് തോമസിന്റെ പരാതി. ചീഫ് സെക്രട്ടറി മുഖാന്തരമാണ് ജേക്കബ് തോമസ് പരാതി നല്‍കിയിരിക്കുന്നത്. പകര്‍പ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നല്‍കിയിട്ടുണ്ട്.
പാറ്റൂര്‍, ബാര്‍ കോഴ, കെ.എം. മാണിക്കെതിരായ ബാറ്ററി കേസ്, അനൂപ് ജേക്കബിനെതിരായ വിജിലന്‍സ് കേസ്, കണ്ണൂരില്‍ നടന്ന സ്‌കൂള്‍ യുവജനോത്സവവുമായി ബന്ധപ്പെട്ട കേസ്, ഇ.പി. ജയരാജന്റെ ബന്ധുനിയമന കേസ് തുടങ്ങിയവയെ കുറിച്ച് പരാതിയില്‍ പരാമര്‍ശമുണ്ട്. കേസുകള്‍ പരിഗണിക്കുമ്പോള്‍ വ്യക്തിഹത്യ നടത്തുന്ന രീതിയിലാണ് ആരോപണങ്ങള്‍ ജഡ്ജിമാര്‍ ഉന്നയിച്ചിട്ടുള്ളത്. കേസുകളില്‍ ഇവരുടെ ഇടപെടലുകള്‍ പരിശോധിക്കണമെന്നും തെളിവുകള്‍ നല്‍കാന്‍ തയാറാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കിയിട്ടുണ്ട്. തെളിവുകള്‍ നല്‍കാന്‍ തയറാനാണെന്നും അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here