കൊച്ചി: സര്‍ക്കാരിനും അഴിമതിക്കാര്‍ക്കുമെതിരെ ആഞ്ഞടിച്ച് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വീണ്ടും. അഴിമതിക്കാരായ ചിലരെ തൊട്ടാല്‍ ഷോക്കടിച്ച് തെറിച്ചുവീഴുമെന്ന് ജേക്കബ് തോമസ് പറഞ്ഞു. അവര്‍ക്ക് ഹൈ വോള്‍ട്ടേജാണ്. അനുകൂലമായി സര്‍ക്കാര്‍ ഉത്തരവുകള്‍ സാമ്പാദിച്ചാണ് അഴിമതി നടക്കുന്നത്. ‘അഴിമതി രഹിത കേരളം ജനപങ്കാളിത്തത്തോടെ’ എന്ന വിഷയത്തില്‍ എറണാകുളത്ത് സംഘടിപ്പിച്ച സെമിനാറിലും തുടര്‍ന്ന് ചോദ്യങ്ങള്‍ക്കും മറുപടി പറയുകയായിരുന്നു അദ്ദേഹം.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു മുന്നില്‍ ജോലിക്കായി ആളുകള്‍ ക്യൂ നില്‍ക്കുമ്പോള്‍ ബന്ധു നിയമനം വേണോയെന്ന് ജനങ്ങള്‍ സര്‍ക്കാരിനോട് ചോദിക്കണം. അടിപേടിച്ച് മിണ്ടാതിരിക്കേണ്ട കാര്യമില്ല. പറയേണ്ടത് പറയുക തന്നെ വേണം. അവധി കഴിഞ്ഞ് താന്‍ തിരികെ എത്തുന്ന കാര്യം മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അഴിമതിക്കെതിരെ പോരാടാന്‍ വിജിലന്‍സിലേക്ക് വരണമെന്നില്ല. എവിടെയായാലും മതി- ജേക്കബ് തോമസ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here