മുംബൈ: സി.ബി.ഐ പ്രത്യേക ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണം പുന:രന്വേഷിക്കാന്‍ വഴിയൊരുങ്ങുന്നു. സഖ്യകക്ഷികളായ എന്‍.സി.പിയും കോണ്‍ഗ്രസും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ വഴങ്ങേണ്ട സ്ഥിതിയിലാണ് ശിവസേന. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന ഗുജറാത്തിലെ സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന ലോയ 2014 ഡിസംബര്‍ ഒന്നിനാണ് മരിച്ചത്. തുടര്‍ന്ന് പ്രത്യേക ജഡ്ജി എം.ബി. ഗോസാവി വാദം കേള്‍ക്കുകയും അമിത് ഷായെയും മറ്റുചില പ്രതികളെയും കുറ്റവിമുക്തരാക്കുകയും ചെയ്തു. ലോയയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബമാണ് ആദ്യം രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here