കോണ്‍സ്റ്റബിള്‍ 5 സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്നശേഷം ആത്മഹത്യ ചെയ്തു, മരിച്ചവരില്‍ മലയാളിയും

0

റായ്പൂര്‍: ഇന്തോ ടിബിറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ കോണ്‍സ്റ്റബിള്‍ അഞ്ച് സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്നശേഷം ആത്മഹത്യ ചെയ്തു. തര്‍ക്കത്തിനിടെ ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിക്കുകയായിരുന്നു. രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു.

മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെടുന്നു. കൊയിലാണ്ടി സ്വദേശി ബിജീഷാണ് മരിച്ചതെന്നാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. തിരുവനന്തപുരം സ്വദേശി എസ്.ബി. ഉല്ലാസിന് പരുക്കേറ്റിട്ടുണ്ട്. മസ്ദൂര്‍ റഹ്മാനാണ് സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്തത്.

ചത്തിസ്ഗഢിലെ നാരായണ്പൂരില്‍ പോസ്റ്റ് ചെയ്തിരുന്ന പോലീസുകാര്‍ തമ്മിലാണ് ഏറ്റുമുട്ടലും വെടിവയ്പ്പുണ്ടായത്. സംഭവത്തെപ്പറ്റി ഐ.ടി.ബി.ടി. അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here