തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ വിഷയവുമായി ബന്ധപ്പെട്ട കരാറിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.ടി. സെക്രട്ടറി. എം. ശിവശങ്കരന്‍. സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് സ്പ്രിംഗളര്‍ സേവനം തെരഞ്ഞെടുത്തതെന്ന് ശിവശങ്കര്‍ വ്യക്തമാക്കി.

സേവനം സൗജന്യമാണെന്ന് ഉറപ്പുവരുത്തിയിരുന്നു. സുരക്ഷാ പ്രശ്‌നമില്ലെന്ന് വ്യക്തമായി. വിവരശേഖരണത്തിന് ഒരു ടെക്‌നോളജിക്കല്‍ പ്ലാറ്റ്‌ഫോം വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പ്ലാറ്റ്‌ഫോം ഏതെന്നു തിരഞ്ഞെടുത്തതും ഒപ്പിട്ടതും തന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമോപദേശം വേണമോയെന്ന് തീരുമാനിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here