തിരുവനന്തപുരം: വിജഞാന സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി ഇന്‍കുബേഷന്‍ സെന്ററുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. കേരളത്തിലെ പത്തു സര്‍വകലാശാലകള്‍ക്കായി 20 കോടി രൂപ വീതം മൊത്തം 200 കോടി രൂപ നീക്കി വച്ചു. തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിനു 150 കോടി രൂപ അനുവദിക്കും. ജില്ലാ സ്കില്‍ പാര്‍ക്കുകള്‍ക്കായി 350 കോടി രൂപ നീക്കി വച്ചു. ഗ്രാഫീന് ഗവേഷണത്തിനു 15 കോടി മാറ്റിവയ്ക്കും.
ഐ.ടി. ഇടനാഴി വികസനം വിപുലപ്പെടുത്തും. കണ്ണൂരില്‍ ഐ.ടി. പാര്‍ക്ക് സ്ഥാപിക്കും. 5 ജി സംവിധാനം വേഗത്തില്‍ കൊണ്ടുവരും. കെ ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേക വില നിര്‍ണയ രീതി തയാറാക്കും. 5 ജി ലീഡര്‍ഷിപ്പ് പാക്കേജ് തയാറാക്കാന്‍ ഉന്നതസമിതി രൂപീകരിക്കും. ദേശീയപാതാ 66നു സമാന്തരമായി നാലു ഐ.ടി. ഇടനാഴികള്‍ സ്ഥാപിക്കും. പുതിയ സാറ്റലൈറ്റ് ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കും. ഐടി പാര്‍ക്കുകള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ 1,000 കോടി രൂപ വകയിരുത്തും. സ്വകാര്യ സംരംഭകര്‍ക്ക് സാങ്കേതിക, സ്ഥലസൗകര്യം ലഭ്യമാക്കാന്‍ ഇന്‍ഡസ്ട്രീയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കിനു 200 കോടി അനുവദിക്കും. കമ്പനികള്‍ക്കു പരിശീലനം നല്കാന് ടെക്നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും പ്രത്യേക സംവിധാനം വരും.
തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്കു സമീപവും ഡിജിറ്റര്‍ സര്‍വകലാശാലയിലുമായി നാലു സയന്‍സ് പാര്‍ക്കുകള്‍ തുടങ്ങാന്‍ 1000 കോടി രൂപ വകയിരുത്തി. അഞ്ചു സര്‍വകലാശാലകളിലായി 1500 പുതിയ ഹോസ്റ്റല്‍ മുറികളും ഇന്റര്‍നാണല്‍ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ക്കുമായി കിബ്ഫിയില് നിന്നു തുക വകയിരുത്തും. സര്‍വകലാശാലകളില്‍ 250 രാജ്യാന്തര ഹോസ്റ്റര്‍ മുറികള്‍ ഉറപ്പു വരുത്തും.
കാര്‍ഷിക മേഖലയ്ക്ക് അടങ്കല്‍ 851 കോടി രൂപയാണ്. മത്സ്യബന്ധന മേഖലയ്ക്കായി 240 കോടി രൂപ വകയിരുത്തി. റബര്‍ സബ്സിഡിക്കായി 500 കോടി രൂപ വകയിരുത്തി. റബറൈസ്ഡ് റോഡുകള്‍ക്കായി 50 കോടി. 175 കോടി രൂപ ചെവലിട്ടു ഏഴു ജില്ലകളില്‍ അഗ്രിിടെക് ഫെസലിറ്റി. ആഗോള ശാസ്ത്രോത്സവത്തനു 4 കോടി. വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ രണ്ടു കോടി. 50 ശതമാനം ഫെറി ബോട്ടുകള്‍ സോളാറാക്കും. കൃഷി ശ്രീ സ്വയംസഹാസ സംഘങ്ങള്‍ക്ക് 19 കോടി. നെല്ലിന്റെ താങ്ങുവില 28.50 കോടി രൂപയാക്കി. ഇതിനായി 50 കോടി രൂപ നീക്കിവച്ചു.