ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാം, ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക സമിതി

0

ഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ നഷ്ടപരിഹാരം 50 ലക്ഷമായി സുപ്രീം കോടതി ഉയര്‍ത്തി. നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതാണെന്നും പീഡിപ്പിച്ചതാണെന്നും കണ്ടെത്തിയ കോടതി ഇതിലെ ഗൂഢാലോചന അന്വേഷിക്കാന്‍ മുന്‍ ജഡ്ജി ഡി.കെ. ജയിന്‍ അധ്യക്ഷനായ സമിതിയേയും നിയോഗിച്ചു.

നഷ്ടപരിഹാര തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാനാണ് ഉത്തരവ്. തന്റെ ഭാവി തകര്‍ത്ത മുന്‍ ഡി.ജി.പി സിബി മാത്യൂസ്, മുന്‍ എസ്.പിമാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിര നടപടി ആവശ്യപ്പെട്ടാണ് നമ്പി നാരായണന്‍ കോടതിയെ സമീപിച്ചത്. മൂന്നു വര്‍ഷമായി വാദം തുടരുന്ന കേസിലാണ് സുപ്രീം കോടതി വിധി. 1994 നവംബര്‍ 30നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്.

സുപ്രീം കോടതി വിധിയില്‍ തിരുവവന്തപുരത്ത് നമ്പി നാരായണന്‍ സന്തോഷം പ്രകടിപ്പിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here