ചാരക്കേസില്‍ സിബിഐ വേണ്ടെന്നു സുപ്രീം കോടതി, നഷ്ടപരിഹാരം സര്‍ക്കാര്‍ തന്നെ നല്‍കണം

0

ഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിബിഐ അന്വേഷണം വേണ്ടെന്നു സുപ്രീം കോടതി. കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നും സംസ്ഥാന അന്വേഷണം പോരെയെന്നും സുപ്രീം കോടതി വാക്കാല്‍ ചോദിച്ചു. നമ്പി നാരായണന്റെ പരാതിയില്‍ ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് സര്‍ക്കാരിനു തീരുമാനിക്കാം. എന്നാല്‍ നമ്പി നാരായണനു നല്‍കേണ്ട നഷ്ടപരിഹാരം സര്‍ക്കാര്‍ തന്നെ നല്‍കണം. ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അവരില്‍നിന്നു തുക ഈടാക്കാമെന്നും കോടതി നിരീക്ഷിച്ചു. ചാരക്കേസ് അന്വേഷിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, റിട്ട. എസ്പിമാരായ കെ.കെ.ജോഷ്വ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹരജി ചീഫ് ജസ്‌ററിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. കേസില്‍ നാളെയും വാദം തുടരും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here