പനജി: തുടര്‍ച്ചയായ രണ്ടു വിജയത്തിനുശേഷം കേരള ബ്ലാസറ്റേഴ്‌സിനു ജാംഷഡ്പൂര്‍ എഫ്.സിയോട് സമനില. വീറും വാശിയും പുറത്തെടുത്ത് ഇരു ടീമുകളും പൊരുതിയ മത്സരത്തില്‍ അമ്പയറിംഗിലെ നിലവാരകുറവ് മുഴച്ചു നിന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് പോയിന്റ് പങ്കിട്ടത്. 14-ാം മിനിറ്റില്‍ ജാംഷഡ്പൂരിനായി ഗ്രെഗ് സ്റ്റെവാര്‍ട്ട് ഫ്രീകിക്ക് ഗോള്‍ നേടിയപ്പോള്‍ 27-ാം മിനിറ്റില്‍ സഹല്‍ അബ്ദുല്‍ സമദിലൂടെ ബ്ലാസ്റ്റേഴ്‌സ് മറുപടി നല്‍കി

ആദ്യ പകുതി 1-1 എന്ന സ്‌കോറില്‍ അവസാനിച്ചതോടെ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായ ആക്രമണമാണ് അഴിച്ചുവിട്ടത്. രണ്ടാം പകുതിയില്‍ ഗോള്‍ നേടാന്‍ ബ്ലാസ്റ്റേഴ്‌സ് സകല തന്ത്രങ്ങളും പയറ്റി നോക്കിയെങ്കിലും ജംഷഡ്പൂരിന്റെ പ്രതിരോധകോട്ട തകര്‍ന്നില്ല. പ്രത്യാക്രമണങ്ങളുമായി ജാംഷഡ്പൂരും തിരിച്ചടിക്കുകയും ചെയ്തു. എട്ട് മത്സരങ്ങളില്‍നിന്ന് 13 പോയിന്റു വീതമാണു ഇരു ടീമുകള്‍ക്കുമുള്ളത്. ജാംഷഡ്പൂര്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തും ബ്ലാസ്റ്റേഴ്‌സ് മൂന്നാമതും നില്‍ക്കുന്നു. ജനുവരി രണ്ടിന് എഫ്‌സി ഗോവയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here