കണ്ണൂര്‍: കനകമലയില്‍ കഴിഞ്ഞ വര്‍ഷം പിടിയിലായ ഐഎസ് പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേര്‍ പിടിയില്‍. കെസി മിതിലാജ്, കെ.വി അബ്ദുള്‍ റസാഖ്, എം.വി റാഷിദ് , രണ്ട് തലശേരി സ്വദേശികളായ യുവാക്കള്‍ എന്നിവരെയാണ് പൊലീസ് പിടി കൂടിയിരിക്കുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.ഇസ്താംബൂളില്‍ പരിശീലനം കഴിഞ്ഞ് സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ച ഇവരെ തുര്‍ക്കി പൊലീസ് തടഞ്ഞ് നാട്ടിലേക്ക് അയക്കുകയായിരുന്നു.വളപട്ടണം മേഖലയില്‍ നിന്ന് നിരവധി പേര്‍ ഐഎസില്‍ ചേര്‍ന്നതായി പൊലീസിന് സംശയമുണ്ട്. ഇതിന്റെ ഭാഗമായി അന്വേഷണം തുടരുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here