തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനം വിവാദമാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഗവര്‍ണര്‍. ചരിത്രക്കാരന്‍ ഇര്‍ഫാന്‍ ഹബീബ് പ്രസംഗം തടസ്സപ്പെടുത്തിയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസ് ആരോപിച്ചു. സംഭവത്തിന്റെ ചിത്രം അടക്കം പുറത്തുവിട്ടുകൊണ്ട് ട്വീറ്ററിലൂടെയാണ് ഗവര്‍ണര്‍ രംഗത്തെത്തിയിട്ടള്ളത്.

പ്രസംഗത്തിനിടെ ഇര്‍ഫാന്‍ ഹബീബ് പൗരത്വഭേദഗതി സംബന്ധിച്ച് ചില കാര്യങ്ങള്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചത്. ഈ സമയം ഇര്‍ഫാന്‍ ഹബീബ് അദ്ദേഹത്തെ ശാരീരികമായി തടയാന്‍ ശ്രമിച്ചു. വീഡിയോയില്‍ അക്കാര്യം വ്യക്തമാകുമെന്നും ഗവര്‍ണര്‍ പറഞ്ഞുവയ്ക്കുന്നു.

മൗലാന അബ്ദുള്‍ കലാം ആസാദിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഗോഡ്‌സയെ കുറിച്ച് പറയണമെന്ന് അദ്ദേഹം ആക്രോശിച്ചു. ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥനെയും എ.ഡി.എസിനെയും തള്ളിമാറ്റി. അവര്‍ പിന്നീട് ഇര്‍ഫാന്‍ ഹബീബിനെ തടഞ്ഞുവെന്നും രാജ്ഭവന്‍ വ്യക്തമാക്കുന്നു. വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത കാരണം വേദിയില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും പ്രസംഗത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here