ഡല്‍ഹി: തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള തീവണ്ടികളിലെ യാത്ര സസ്യഭക്ഷണ സൗഹൃദമാക്കുന്നു. തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസ് തീവണ്ടികളില്‍ സ്വാതിക് സര്‍ട്ടിഫൈഡ് ഭക്ഷണം ലഭ്യമാക്കുമെന്ന് സ്വാതിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഐ.ആര്‍.സി.ടി.സിയുമായി സ്വാതിക് കൗണ്‍സില്‍ ധാരണയിലെത്തി.

സസ്യഭക്ഷണത്തിന് നിലവാര സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംവിധാനമാണ് സ്വാതിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ. മാംസം, മത്സ്യം, മുട്ട, ആല്‍ക്കഹോള്‍, നിക്കോട്ടിന്‍ എന്നിവയൊന്നും ഇല്ലാത്ത പൂര്‍ണ്ണ സസ്യഭക്ഷണ ഉല്‍പ്പന്നങ്ങള്‍ക്കാണ് സ്വാതിക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. നവംബര്‍ 15 മുതല്‍ സ്വാതിക് സര്‍ട്ടിഫിക്കേഷന്‍ പദ്ധതി നടപ്പാക്കും.

ഡല്‍ഹിയില്‍ നിന്നു കത്രിയിലേക്കു സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് അടക്കം 18 തീവണ്ടികളില്‍ നടപ്പാക്കാനാണ് പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here