ഇരവിപേരൂരില്‍ പി.ആര്‍.ഡി.എസ്. ആസ്ഥാനത്ത് വെടിപ്പുരയ്ക്ക് തീപിടിച്ചു, 2 മരണം

0

ഇരവിപേരൂര്‍: പത്തനംതിട്ട ഇരവിപേരൂരില്‍ പി.ആര്‍.ടി.എസ് ആസ്ഥാനത്ത് വെടിപ്പുരയ്ക്ക് തീപിടിച്ച് രണ്ടു മരണം. ആറു പേര്‍ക്ക് പരുക്ക്.

വെടിക്കെട്ടു നടത്താനെത്തിയ ദമ്പതികളാണ് മരിച്ചത്. കാര്‍ത്തികപള്ളി മഹാദേവിക്കാട് സ്വദേശികളായ ഗുരുദാസ് (45), ആശ (35) എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്പതരയോടുകൂടിയാണ് അപകടം ഉണ്ടായത്. പ്രത്യക്ഷ രക്ഷാ ദൈവസഭാ സ്ഥാപകനായ കുമാരഗുരുദേവന്റെ ജന്മദിനാഘോഷങ്ങള്‍ നടന്നുവരുന്നതിനിടെയാണ് അപകടം. ആചാരത്തിന്റെ ഭാഗമായി ചെറിയ തോതില്‍ വെടിക്കെട്ട് വഴിപാടിന് ഇവിടെ പദ്ധതിയിട്ടിരുന്നു. വെടിമരുന്നു സൂക്ഷിച്ച വെടിപ്പുരയ്ക്കു തീപിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. തിരുവല്ല ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here