തിരിച്ചടിച്ച് ഇറാന്‍, യു.എസ്. ക്യാമ്പിനു സമീപം റോക്കറ്റ് ആക്രമണം, സൈബര്‍ ആക്രമണം ഭയന്ന് ലോകം

0
12

ബാഗ്ദാദ്: ലോകാരാജ്യങ്ങളുടെ ഉറക്കം കെടുത്തി ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഇറാന്റെ തിരിച്ചടി. യു.എസ്. എംബസിക്കു സമീപം ശനിയാഴ്ച ഇറാന്‍ രണ്ടു തവണ റോക്കറ്റ് ആക്രമണം നടത്തി. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇറാഖ് സൈന്യം വ്യക്തമാക്കി.

യു.എസ്. എംബസി, ബലാദ് എയര്‍ ഫോഴ്‌സ് ബേസ് ക്യാമ്പ് എന്നിവയ്ക്ക് സമീപമായിരുന്നു റോക്കറ്റ് ആക്രമണമുണ്ടായത്. അതീവ സുരക്ഷാ മേഖലയിലാണ് റോക്കറ്റ് പതിച്ചതെന്നാണ് വിവരം. യു.എസ്. സൈന്യം തമ്പടിച്ചിരിക്കുന്ന സൈനിക താവളമാണ് ബലദിലെ ബേസ് ക്യാമ്പ്.

ഇറാഖിന്റെ മണ്ണില്‍ ഇരുരാജ്യങ്ങളും ബലപരീക്ഷണത്തിനൊരുങ്ങുമ്പോള്‍ പകപോക്കല്‍ സൈബര്‍ ലോകത്തേക്കു കൂടി വ്യാപിക്കുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. സൈബര്‍ പോരാട്ട രംഗത്ത് അതിശക്തരായ ഇറാന്‍ യു.എസിനു നേരെ ഇന്റര്‍നെറ്റിലൂടെ തിരിച്ചടി നല്‍കിയേക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here