നയതന്ത്ര വിജയം: 9 കപ്പല്‍ ജീവനക്കാരെ ഇറാന്‍ വിട്ടയച്ചു

0
11

തെഹ്‌റാന്‍: ഈ മാസം ആദ്യം ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് പിടിച്ചെടുത്ത എം.ടി. റിയ കപ്പിലെ ഒമ്പത് ഇന്ത്യന്‍ ജീവനക്കാരെ ഇറാന്‍ വിട്ടയച്ചു. കപ്പലിലുണ്ടായിരുന്ന 12 ഇന്ത്യക്കാരിലാണ് ഒമ്പതു പേരെ വിട്ടയച്ചത്.

ഇറാന്‍ തടഞ്ഞുവെച്ചിരിക്കുന്ന മറ്റൊരു കപ്പലായ ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ സ്റ്റെനോ എംപരോയിലും അടക്കം ഇനി 21 ഇന്ത്യക്കാരാണ് മോചനത്തിന് കാത്തിരിക്കുന്നത്. സ്റ്റെനോ എംപരോയില്‍ കസ്റ്റഡിയിലുള്ള 18 ഇന്ത്യക്കാരുമായി ഇന്ത്യന്‍ അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പല്‍ ഗ്രേസ് വണ്ണിലെ ജീവനക്കാരിലെ 24 ഇന്ത്യക്കാരും മോചനം കാത്ത് കഴിയുകയാണ്. ഇവരുമായി ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ അധികൃതര്‍ ബന്ധപ്പെട്ട് മോചനത്തിന് ആവശ്യമായ നടപടി സ്വീകരിച്ചു വരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here