അഞ്ചു വര്‍ഷമായി വാതുവെപ്പില്‍ സജീവം; കുറ്റസമ്മതം നടത്തി അര്‍ബാസ് ഖാന്‍

0

താനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വാതു വച്ചതായി സമ്മതിച്ച് ബോളിവുഡ് താരവും നിര്‍മാതാവുമായ അര്‍ബാസ് ഖാന്‍. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി ഇന്ന് രാവിലെ താനെ പോലീസ് വിളിച്ചുവരുത്തിയിരുന്നു. അഞ്ചു വര്‍ഷമായി വാതുവെപ്പില്‍ സജീവമാണെന്നും  വാതുവയ്പുമായി ബന്ധപ്പെട്ട് തനിക്ക് ഇതുവരെ 2.80 കോടി രൂപ നഷ്ടമായിട്ടുണ്ടെന്നും അര്‍ബാസ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രാജ്യത്തെ വലിയ വാതുവയ്പുകാരിലൊരാളും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്തയാളുമായ സോനു ജലാനാണ് പൊലിസിനോട് അര്‍ബാസ് ഖാന്റെ പേര് വെളിപ്പെടുത്തിയത്. സോനുവിനെയും അര്‍ബാസിനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യംചെയ്യല്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here