തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതിയ്ക്കായി സര്‍ക്കാര്‍ അന്താരാഷ്ട്ര വികസന സംഗമം സംഘടിപ്പിക്കും. ഡെവലപ്പ്‌മെന്ററ് പാര്‍ട്ട്‌നേഴ്‌സ് കോണ്‍ക്ലേവ് എന്ന പേരില്‍ വിവിധ ഏജന്‍സികളെ പങ്കെടുപ്പിച്ച് നടക്കുന്ന സംഗമത്തില്‍ വിശദമായ ചര്‍ച്ചകളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മുന്നൊരുക്കമെന്ന നിലയ്ക്ക് ലോകബാങ്ക് ഇന്ത്യന്‍ ഡയറക്ടറുശട നേതൃത്വത്തിലുള്ള വിവിധ ഏജന്‍സികളുടെ ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ സംഘം ചര്‍ച്ച നടത്തി. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ സംഗമത്തില്‍ അവതരിപ്പിച്ച് അതിനാവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങള്‍ സ്വരൂപിക്കുകയാണ് ലക്ഷ്യം. വേള്‍ഡ് ബാങ്ക്, ഏഷ്യന്‍ ബാങ്ക്, ജെയ്ക്ക, ഹഡ്‌കോ തുടങ്ങിയ സ്ഥാപനങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here