ചെന്നൈ/തിരുവനന്തപുരം: മലയാളി അടക്കം ഉള്‍പ്പെടുത്ത ആറംഗ ലഷ്‌കര്‍ ഭീകരര്‍ കടല്‍ മാര്‍ഗം തമിഴ്‌നാട്ടിലെത്തിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ അടക്കം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

പാകിസ്താന്‍ സ്വദേശിയായ ഇല്യാസ് അന്‍വര്‍, തൃശൂര്‍ സ്വദേശി, നാലു ശ്രീലങ്കന്‍ തമിഴര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ശ്രീലങ്കയില്‍ നിന്ന് കടല്‍ മാര്‍ഗം തമിഴ്‌നാട്ടില്‍ എത്തിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറയിപ്പ് നല്‍കിയത്. കോയമ്പത്തൂരില്‍ ഇവരെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദുക്കളെപ്പോലെ വേഷവിധാനങ്ങളും മത ചിഹ്നങ്ങളുമായിട്ടാണ് സംഘം പ്രത്യക്ഷപ്പെട്ടതെന്നതിന്റെ അടിസ്ഥാനത്തില്‍ ആരാധനാലയങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

മുന്നറയിപ്പിനെ തുടര്‍ന്ന് വലിയ സുരക്ഷാ പരിശോധനകള്‍തമിഴ്‌നാട്ടില്‍ തുടരുകയാണ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാനത്തെ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ മേധാവികള്‍ക്ക് നല്‍കി. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും മറ്റുതിരക്കുള്ള സ്ഥലങ്ങളിലും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here