ഐ.എന്‍.എസ്. കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ചു

0

മുംബൈ: നാവിക സേനയുടെ കരുത്ത് വര്‍ദ്ധിപ്പിച്ച് ഐ.എന്‍.എസ്. കല്‍വരി രാജ്യത്തിനു സമര്‍പ്പിച്ചു. ഫ്രാന്‍സിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന സ്‌കോര്‍പീന്‍ ക്ലാസ് മുങ്ങിക്കപ്പലുകളില്‍ ആദ്യത്തേതാണ് ഐ.എന്‍.എസ്. കല്‍വരി. ദക്ഷിണ മുംബൈയിലെ മസ്ഗാവ് ഡോക്കില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുങ്ങിക്കപ്പല്‍ രാജ്യത്തിനു സമര്‍പ്പിച്ചത്.
ഡീസല്‍-ഇലക്ട്രിക് മുങ്ങിക്കപ്പലിന് 1565 ടണ്‍ ഭാരവും 37 കിലോമീറ്റര്‍ മണിക്കൂറില്‍ വേഗതയുമുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here