കൊച്ചി: മാലദ്വീപില്‍ നിന്നുള്ള പ്രവാസികളുമായി ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധകപ്പല്‍ ഐ.എന്‍.എസ്. ജലാശ്വ തുറമുഖത്തെത്തി. 440 മലയാളികള്‍ ഉള്‍പ്പെടെ 698 യാത്രക്കാരാണ് കപ്പലിലുളളത്. ഇവരില്‍ ബഹുഭൂരിപക്ഷം പേരും ജോലി നഷ്ടമായി മടങ്ങിയെത്തുന്നവരാണ്.

പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള ഓപ്പറേഷന്‍ സമുദ്രസേതുവിലെ ആദ്യ ദൗത്യം കൂടിയാണിത്. വെള്ളിയാഴ്ചയാണ് കപ്പില്‍ ദ്വീപില്‍ നിന്നും പുറപ്പെട്ടത്.

കപ്പലിലെത്തിയ ആര്‍ക്കും വൈറസ് ബാധയില്ലെന്നാണ് പ്രാഥമിക നിഗമനം. തമിഴ്‌നാട് സ്വദേശികളെ കൊണ്ടുപോകാന്‍ അവിടുത്തെ സര്‍ക്കാര്‍ ബസുകള്‍ ഏര്‍പ്പാടാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here