ശ്രീനഗര്‍: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തയാറായി നിരവധി ഭീകരന്‍ അതിര്‍ത്തിക്കപ്പുറം തമ്പടിക്കുന്നു. നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ കാശ്മീരില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജമ്മു കാശ്മീര്‍ ഡി.ജി.പി വ്യക്തമാക്കി.

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വളരെ കുറഞ്ഞ തോതില്‍ മാത്രമാണ് സേനയെ വിന്യസിച്ചിട്ടുള്ളത്. രജൗരി, പൂഞ്ച്, ഗുരേസ്, കര്‍ണാഹ്, കേരന്‍, ഗുല്‍മാര്‍ഗ് തുടങ്ങിയ മേഖലകളിലാണ് രൂക്ഷമായ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍. ഗുല്‍മാര്‍ഗ് മേഖലയില്‍ മാത്രം നുഴഞ്ഞുകയറുന്നവരെ തടയാന്‍ 350 ഓപ്പറേഷനുകള്‍ നടത്തിയിട്ടുണ്ട്. രണ്ടു ലഷ്‌കര്‍ ഭീകരരെ അറ്‌സ്റ്റ് ചെയ്തതായും സേന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ പലസ്ഥലങ്ങളിലായി നടന്ന കല്ലേറുകളില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒരു ട്രക്ക് ഡ്രൈവര്‍ കൊല്ലപ്പെട്ടതായും ഓഗസ്റ്റ് ആറിനുണ്ടായ പ്രതിഷേധത്തിനിടെ പരുക്കേറ്റ 18 കാരന്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ മരിച്ചതായും ഡി.ജി.പി സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here