കോട്ട: രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ വീണ്ടും നവജാത ശിശു മരണം. കോട്ടയിലെ ജെ കെ ലോൺ സർക്കാർ ആശുപത്രിയില്‍ എട്ട് മണിക്കൂറിനിടെ 9 നവജാത ശിശുക്കൾ മരിച്ചു. രാജസ്ഥാന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ഒന്ന് മുതൽ ഏഴ് ദിവസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ വർഷം അവസാനം 35 ദിവസത്തിനിടെ നൂറിലധകുട്ടികൾ ഇതേ ആശുപത്രിയിൽ മരിച്ചിരുന്നു. സംഭവത്തിൽ രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമ അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിയിൽ നിന്ന് മന്ത്രി റിപ്പോർട്ട് തേടി. ആശുപത്രിയുടെ വീഴ്ചയാണ് മരണകാരണമെന്ന് മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കൾ ആരോപിച്ചു.എന്നാൽ മരണം അണുബാധ കൊണ്ടല്ലെന്നും അസ്വാഭാവികതയില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. മൂന്ന് കുട്ടികൾ ആശുപത്രിയിലെത്തുമ്പോൾ തന്നെ മരിച്ചിരുന്നുവെന്നാണ് വിശദീകരണം

LEAVE A REPLY

Please enter your comment!
Please enter your name here