update : കൊല്ലം കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവത്തില്‍ പോലീസ് ശാസ്ത്രീയ പരിശോധന നടത്താന്‍ ഒരുങ്ങുന്നു.
. പ്രദേശത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. കൂടാതെ സംഭവ ദിവസം ദേശീയ പാതകളില്‍ സഞ്ചരിച്ച വാഹനങ്ങളും കണ്ടെത്തും
. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ഇനിയും പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
കൊല്ലം കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവത്തില്‍ പോലീസ് ശാസ്ത്രീയ പരിശോധന നടത്താന്‍ ഒരുങ്ങുന്നു. പ്രദേശത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. കൂടാതെ സംഭവ ദിവസം ദേശീയ പാതകളില്‍ സഞ്ചരിച്ച വാഹനങ്ങളും കണ്ടെത്തും. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ഇനിയും പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
അണുബാധയേറ്റതാവാം കുഞ്ഞിന്റെ മരണ കാരണമെന്ന് എസ്എടി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. രണ്ട് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാവിലെ കുഞ്ഞിനെ കണ്ടെത്തിയത് ഊഴാക്കോട് ക്ഷേത്രത്തിന് സമീപമുള്ള വീടിന് പിന്നിലെ പറമ്ബില്‍ നിന്നാണ്. കുഞ്ഞിനെ ഉപേക്ഷിച്ചത് കരിയില കൂട്ടത്തിന് ഇടയിലാണ്. പിന്നീട് സംഭവമറിഞ്ഞെത്തിയ പൊലീസ് കുഞ്ഞിനെ ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ആദ്യഘട്ടത്തില്‍ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വൈകീട്ടോടെ ആരോഗ്യ നില മോശമാവുകയും മരണം സംഭവിക്കുകയും ചെയ്തു.
കൊല്ലം കല്ലുവാതുക്കലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയും തുടർന്ന് എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത നവജാതശിശു മരിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കുട്ടി മരിച്ചത്.ഹൃദയ സംബന്ധമായ അസുഖമുള്ള കുട്ടിയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേയ്ക്കു മാറ്റി. കല്ലുവാതുക്കൽ ഊഴിയാക്കോട് ക്ഷേത്രത്തിനു സമീപത്തുനിന്നാണ് രണ്ടു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി എസ് എ ടി യിലേയ്ക്ക് മാറ്റുകയായിരുന്നു
പ്രദേശവാസികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് മൂന്നു കിലോ ഭാരമുണ്ടായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടായിരുന്നതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിന്റെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിരുന്നു.