ഡല്‍ഹി: അനധികൃത വിദേശ നിക്ഷേപം സ്വീകരിച്ച കേസില്‍ വിവാദത്തിലായ ഐ.എന്‍.എക്‌സ് മീഡിയാ കമ്പനി ഉടമ ഇന്ദ്രാണി മുഖര്‍ജി അനുമതിക്കായി മുന്‍ ധനമന്ത്രിയെ കണ്ടിരുന്നു. നോര്‍ത്ത് ബ്ലോക്കിലെ ചിദംബരത്തിന്റെ ഓഫീസിലെത്തി ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിക്കൊപ്പം നടത്തിയ കൂടിക്കാഴ്ചയില്‍ കാര്‍ത്തി ചിദംബരത്തെ സഹായിക്കാന്‍ നിര്‍ദേശിച്ചുവെന്നാണ് മൊഴി.
അനധികൃതമായി 300 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ കമ്പനിയെ സഹായിച്ചുവെന്ന കേസില്‍ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ബുധനാഴ്്ചയാണ് അറസ്റ്റ് ചെയ്തത്. കേസ് ചിദംബരത്തിലേക്ക് നീളുമോയെന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here