ലോകത്തിന്റെ ഇന്നത്തെ ഏറ്റവും മികച്ച സ്വത്ത് ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍‍ ഉല്‍പാദന ശേഷിയെന്ന് യുഎന്‍‍ സെക്രട്ടറി ജനറല്‍

ബെര്‍ലിന്‍: ആഗോള വാക്‌സിനേഷന്‍ പ്രചാരണത്തില്‍ ഇന്ത്യക്ക് പ്രധാന പങ്കുവഹിക്കണമെന്ന് ആഹ്വാനം ചെയ്തd ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇന്ത്യയുടെ വാക്‌സിന്‍ ഉല്‍പാദന ശേഷിയെ ലോകത്തിന് ഇന്നത്തെ ഏറ്റവും മികച്ച സ്വത്തായി അദ്ദേഹം വിശേഷിപ്പിച്ചു.

വാക്സിനുകളുടെ ഉത്പാദനം ഇന്ത്യയില്‍ വളരെ ഉയര്‍ന്ന തലത്തിലാണെന്ന് തനിക്കറിയാം. അതിനായി ഞങ്ങള്‍ ഇന്ത്യന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. വാക്‌സിന്‍ നിര്‍മാണത്തിന് ആവശ്യമായി എല്ലാ സഹകരണവും യുഎന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആഗോള പ്രതിരോധ കുത്തിവയ്പ്പ് ക്യാംപെയ്ന്‍ സാധ്യമാണെന്ന് ഉറപ്പുവരുത്തുന്നതില്‍ ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാനുണ്ട്. ‘ലോകത്തിന്റെ ഇന്നത്തെ ഏറ്റവും മികച്ച സ്വത്താണ് ഇന്ത്യയുടെ ഉല്‍പാദന ശേഷി എന്ന് ഞാന്‍ കരുതുന്നു. അത് പൂര്‍ണ്ണമായും ഉപയോഗിക്കണമെന്ന് ലോകം മനസ്സിലാക്കുമെന്ന് താന്‍

പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം. കൂട്ടിച്ചേര്‍ത്തു. 55 ലക്ഷത്തിലധികം കൊറോണ വൈറസ് വാക്‌സിന്‍ വിവിധ രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കിയതിനു പിന്നാലെയാണ് യുഎന്‍ മേധാവിയുടെ പ്രസ്താവന.

അതേസമയം, ഒമാന്‍, കരീബിയന്‍ രാജ്യങ്ങള്‍, നിക്കരാഗ്വ, പസഫിക് ദ്വീപ് സംസ്ഥാനങ്ങള്‍ക്ക് വാക്സിനേഷന്‍ ഡോസുകള്‍ സമ്മാനമായി നല്‍കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി വിദേശകാര്യ മന്ത്രാലയം (ഇഎഎം) വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ ലഭ്യമാക്കാന്‍ പല രാജ്യങ്ങളിലും താല്‍പ്പര്യമുണ്ട്. പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ അന്താരാഷ്ട്ര സഹകരണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here