ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടു

0

പെര്‍ത്ത്: പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടു. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റ പടിഞ്ഞാറു വച്ചാണ് അപകടം. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. പായ്ക്കപ്പലിന്റെ തീണു തകര്‍ന്നുവെന്നും തനിക്ക് സാരമായി പരുക്കേറ്റിട്ടുണ്ടെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടുവിദേശ നാവികരുടെയും പായ്‌വഞ്ചി അപകടത്തില്‍പ്പെട്ടത്.

അഭിലാഷ് ടോമിയില്‍നിന്ന് പുതിയ സന്ദേശം ലഭിച്ചതായും സുരക്ഷിതനാണെന്ന് അറയിച്ചിട്ടുണ്ടെന്നും ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതര്‍ അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here