ഡല്‍ഹി: മാര്‍ച്ച് 25വരെ രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവയ്ക്കും. ഇന്ന് രാത്രി 10 വരെ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മൂന്നു ദിവസം കൂടി നീട്ടാനാണ് റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
റെയില്‍വേ ബോര്‍ഡ് ചെയര്‍മാര്‍ വി.കെ. യാദവ് സോണല്‍ ജനറല്‍ മാനേജര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലാണു ഇതു സംബന്ധിച്ച ധാരണയിലെത്തിയത്. റെയില്‍വേ മന്ത്രിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇതുസംബന്ധിച്ച ഉത്തരവിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 25 നുശേഷവും നിയന്ത്രണം തുടരാനും സാധ്യതയുണ്ട്.