ന്യൂഡല്‍ഹി/കീവ്: റഷ്യന്‍ സേന യുക്രെയിന് തലസ്ഥാനമായ കീവ് വളഞ്ഞതിനു പിന്നാലെ ഇന്ത്യക്കാരോട് അടിയന്തരമായി അവിടം വിടാന്‍ നിര്‍ദേശിച്ച് എംബസി. ലഭ്യമായ ട്രെയിന്‍ സര്‍വീസുകളിലോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളോ ഉപയോഗപ്പെടുത്തി ഇന്നുതന്നെ കീവ് വിടാനാണ് ഉക്രെയിനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിരിക്കുന്നത്.
ഇന്ത്യന്‍ പൗരന്മാതെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ വ്യോമസേനയ്ക്കും നിര്‍ദേശം നല്കി. സേനയുടെ സി 17 എയര്‍ക്രാഫ്റ്റുകള്‍ രക്ഷാദൗത്യത്തിനായി ഉപയോഗിക്കാനാണ് ആലോചന.
റഷ്യന്‍ സേന ശക്തമായ വളഞ്ഞിരിക്കുന്ന നിലയിലാണ് കീവ്. ജനങ്ങള്‍ നഗരം വിടുന്നത് തടഞ്ഞിട്ടില്ല. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് റഷ്യയ്ക്കെതിരെ ഉക്രെയിന് രംഗത്തെത്തി. കീവിനു സമീപം സ്ത്രീകളുടെ ആശുപത്രിക്കുനേരെ റഷ്യയുടെ രൂക്ഷമായ ഷെല്ലാക്രമണം ഉണ്ടായതിനു പിന്നാലെയാണ് വിമര്‍ശനം. ഉക്രെയിന് സേന റഷ്യയെ പ്രതിരോധിക്കുകയാണെന്നും ജനവാസ മേഖലകയില്‍ രൂക്ഷമായ ആക്രമണം റഷ്യ നടത്തുകയാണെന്നും ഉക്രെയിന് കൂറ്റപ്പെടുത്തി.