അടിയന്തരമായി ഹര്‍കീവ് വിടാന്‍ നിര്‍ദേശം, എംബസി അനുവദിച്ചിരിക്കുന്നത് ആറു മണിവരെ സമയം

കീവ്: സ്ഥിതിഗതികള്‍ വഷളായ ഹര്‍കീവിലുള്ള ഇന്ത്യക്കാരോട് ഉക്രെയിന്‍ സമയം ആറു മണിക്കു മുമ്പ് അവിടം വിടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. പെസോച്ചിന്‍, ബബാലിയ, ബേസ്ലിയുഡോവ്ക എന്നീ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് മാറാനാണ് നിര്‍ദേശിച്ചിട്ടുള്ളത്്.

എംബസി അന്ത്യശാസനം നല്‍കുമ്പോഴും ഹര്‍കീവിലുള്ളവര്‍ അവിടുന്നു പുറത്തു കടക്കാനാവാതെ വലയുകയാണ്. രൂക്ഷമായ ആക്രമണം നടക്കുന്നതുകൊണ്ടുതന്നെ റെയില്‍വേ സ്‌റ്റേഷനിലേക്കെത്താന്‍ വാഹനങ്ങള്‍ ലഭ്യമല്ല. വാഹനം കിട്ടിയാല്‍ തന്നെ തങ്ങളെ ട്രെയിനുകളില്‍ കയറ്റുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വാഹനം കിട്ടിയില്ലെങ്കില്‍ കാല്‍നടയായി എത്താനാവുന്നത്രയും ദൂരം സഞ്ചരിക്കനാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.

നാലായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഹര്‍കിവ്, സുമി നഗരങ്ങളിലായി കുടുങ്ങി കിടക്കുന്നത്. ഹാര്‍കീവില്‍ കഴിഞ്ഞ ദിവസമുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ കൊല്ലപ്പെട്ടിരുന്നു.

തളര്‍ന്നു വീണതിനെ തുടര്‍ന്നു ചികിത്സയിലായിരുന്ന മറ്റൊരു ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു.പഞ്ചാബ് സ്വദേശി ചന്ദന്‍ ജിന്‍ഡാളാണു മരണമടഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here