അതിര്‍ത്തിയില്‍ നടപടികള്‍ കര്‍ശനമാക്കി ഇന്ത്യ, സൈനിക വിന്യാസം വര്‍ദ്ധിപ്പിച്ചു

0
32

ഡല്‍ഹി: ഗല്‍വാന്‍ സംഘര്‍ഷം നീളുന്ന സാഹചര്യത്തില്‍ ലഡാക്കില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. ലഡാക്കിലെ സൈനിക വിന്യാസം സമാനതകളില്ലാത്തതാണ്. കഴിഞ്ഞ മെയ് മാസം വരെ ഒരു ഡിവിഷന്‍ മാത്രമാണ് ലഡാക്കില്‍ വിന്യസിക്കപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോഴത് നാലായി വര്‍ധിപ്പിച്ചിരിക്കുകയാണ്.

15,000 മുതല്‍ 20,000 സൈനികര്‍ വരെയാണ് ഒരു ഡിവിഷനില്‍ ഉണ്ടാവുക. ഉത്തര്‍പ്രദേശില്‍ നിന്നാണ് മൂന്ന് ഡിവിഷന്‍ സേനയെ എത്തിച്ചത്. ഇതിനൊപ്പം ആവശ്യമായ പടക്കോപ്പുകളും പീരങ്കികളുമൊക്കെ ലഡാക്കില്‍ എത്തിച്ചിട്ടുണ്ട്. ചൈനീസ് സൈന്യം വലിയ തോതില്‍ തമ്പടിച്ചതിനെ തുടര്‍ന്നാണ് ഇത്രയും വലിയ സേനാ വിന്യാസത്തിന് ഇന്ത്യ നിര്‍ബന്ധിതമായത്. പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തി സൈനികരുമായി ചര്‍ച്ച നടത്തി നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇത്രയധികം സേനാ വിന്യാസം ഉണ്ടായിരിക്കുന്നത്. നിയന്ത്രണ രേഖ തുടങ്ങുന്ന കാരക്കോറം പാസ് മുതല്‍ സൗത്ത് ലഡാക്കിലെ ചുമുര്‍ വരെയാണ് സേനയെ വിന്യസിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here