ദോക്ക്‌ലാം മേഖലയില്‍ നിന്ന് കുടിയൊഴിഞ്ഞു പോവാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം

0
20

ഡല്‍ഹി: ചൈനയുമായുള്ള അസ്വാരസ്യങ്ങള്‍ ശക്തമായി തുടരുന്നതിനിടെ ദോക്ക്‌ലാം മേഖലയില്‍ നിന്ന് കുടിയൊഴിഞ്ഞു പോവാന്‍ ജനങ്ങള്‍ക്ക് സൈന്യം നിര്‍ദ്ദേശം നല്‍കി. ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ താമസിക്കുന്ന നൂറോളം പേരോടാണ് അടിയന്തിരമായി ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  സംഘര്‍ഷ പ്രദേശത്തു നിന്ന് 35 കിലോ മീറ്റര്‍ അകലെയുള്ള  നതാങ് ഗ്രാമവാസികള്‍ക്കാണ് നിര്‍ദേശം. ഏറ്റുമുട്ടലുണ്ടായാല്‍ സാധാരണക്കാര്‍ക്കെതിരെ അക്രമസംഭവങ്ങളൊന്നും ഉണ്ടാവാതിരിക്കാനാണ് മുന്‍കരുതല്‍.

LEAVE A REPLY

Please enter your comment!
Please enter your name here