ഡല്‍ഹി: ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ എഫ് 16 ഉപയോഗിച്ചതിന്റെ തെളിവുകള്‍ പുറത്ത് വിട്ട് സൈനിക മേധാവികളുടെ സംയുക്ത പത്രസമ്മേളനം. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ മടങ്ങിയെത്തുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച മേധാവിമാര്‍ പ്രകോപനമുണ്ടായാല്‍ മറുപടിക്കു സജ്ജമാണെന്നും വല്‍ക്തമാക്കി.

ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് തൊടുത്ത, എഫ്. 16 വിമാനങ്ങളില്‍ നിന്നു മാത്രം പ്രയോഗിക്കാനാകുന്ന എമ്രാം മിസൈലിന്റെ അവശിഷ്ടങ്ങളാണ് സൈന്യം പ്രദര്‍ശിപ്പിച്ചത്. എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ. കപൂര്‍, റിയര്‍ അഡ്മിറല്‍ ഡി.എസ്. ഗുജ്‌റാള്‍, മേജര്‍ ജനറല്‍ സുരേന്ദ്ര സിങ് മഹല്‍ എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.

വൈകുന്നേരം അഞ്ചിന് നിശ്ചയിച്ചിരുന്ന സൈനിക മേധാവികളുടെ പത്രസമ്മേളനത്തിനു തൊട്ടു മുന്നെയാണ് അഭിനന്ദന്‍ വര്‍ധമാനെ മടക്കി അയക്കുമെന്ന പ്രഖ്യാപനം പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതേ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വൈകിയാണ് സൈനിക മേധാവിമാര്‍ മാധ്യമങ്ങളെ കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here