ഡല്‍ഹി: രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയില്‍ കുറവുണ്ടാകാമെന്നും എന്നാല്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകില്ലെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. നിലവില്‍ സാമ്പത്തിക മാന്ദ്യം ഇല്ല. സാമ്പത്തിക മേഖലയ്ക്ക് ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും രാജ്യസഭയില്‍ അവര്‍ വ്യക്തമാക്കി.

ബാങ്കിംഗ് രംഗത്ത് ഉണര്‍വ് സൃഷ്ടിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here