ഗുജറാത്തില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്ന് സര്‍വേ

0

അഹമ്മദാബാദ്: നോട്ട് നിരോധനത്തിലും ജി.എസ്.ടിയിലും എല്ലാം അമര്‍ഷം പുകയുമ്പോഴും സ്വന്തം തട്ടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തി പ്രഭാവത്തില്‍ കുറവില്ല. ഭരണവിുദ്ധ വികാരം ഈ വ്യക്തിപ്രഭാവം മറികടക്കുന്നതോടെ ഗുജറാത്തില്‍ വീണ്ടും താമര വിരിയുമെന്ന് അഭിപ്രായ സര്‍വേ. ഇന്ത്യാ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ ഗുജറാത്തില്‍ ഒരു മാസത്തോളമായി സംഘടിപ്പിച്ച സര്‍വെയിലാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നത്. ബി.ജെ.പി 48 ശതമാനവും കോണ്‍ഗ്രസ് 38 ശതമാനവും വോട്ട് നേടും. ബി.ജെ.പി 115 മുതല്‍ 125 വരെയും കോണ്‍ഗ്രസ് 57 മുതല്‍ 67 വരെയും സീറ്റ് നേടും. എന്നാല്‍, സമുദായ നേതാക്കളുടെ നിലപാടുകള്‍ മാറുന്നത് വോട്ടു ശതമാനത്തെ ബാധിക്കുമെന്നും സര്‍വേ മുന്നറിയിപ്പു നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here