ന്യൂ​​​ഡ​​​ല്‍​​​ഹി: ഇ​​​ന്ത്യ​​​യു​​​ടെ  ശു​​​ക്ര​​​ഗ്ര​​​ഹ പ​​​ര്യ​​​വേ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി (​​​ശു​​​ക്ര​​​യാ​​​ന്‍)​​​യി​​​ല്‍ സ്വീ​​​ഡ​​​നും പ​​​ങ്കാ​​​ളി​​​യാ​​​കു​​​ന്നു. സൂ​​​ര്യ​​​നി​​​ല്‍​​​നി​​​ന്നു​​​ള്ള ചാ​​​ര്‍​​​ജു​​​ള്ള ക​​​ണ​​​ങ്ങ​​​ള്‍ ശു​​​ക്ര​​​ന്‍റെ അ​​​ന്ത​​​രീ​​​ക്ഷ​​​വു​​​മാ​​​യി പ്ര​​​തി​​​പ്ര​​​വ​​​ര്‍​​​ത്തി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ക്കാ​​​നു​​​ള്ള വീ​​​ന​​​സി​​​യ​​​ന്‍ ന്യൂ​​​ട്ര​​​ല്‍​​​സ് അ​​​ന​​​സൈ​​​ല​​​ര്‍ എ​​​ന്ന ഉ​​​പ​​​ക​​​ര​​​ണം സ്വീ​​​ഡ​​​നി​​​ലെ ഇ​​​ന്‍​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പേ​​​സ് ഫി​​​സി​​​ക്സ്(​​​ഐ.​​​ആ​​​ര്‍.​​​എ​​​ഫ്) ന​​​ല്കും. സ്വീ​​​ഡി​​​ഷ് അം​​​ബാ​​​സ​​​ഡ​​​ര്‍ ക്ലാ​​​സ് മൊ​​​ളി​​​ന്‍ ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.
ഐ.​​​ആ​​​ര്‍​​​.എ​​​ഫും ഇ​​​ന്ത്യ​​​ന്‍ ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര(​​​ഇ​​​സ്രോ)​​​വും ത​​​മ്മി​​​ലു​​​ള്ള ര​​​ണ്ടാം സ​​​ഹ​​​ക​​​ര​​​ണ​​​മാ​​​ണി​​​ത്. 2008ലെ ​​​ഒ​​​ന്നാം ച​​​ന്ദ്ര​​​യാ​​​ന്‍ പ​​​ദ്ധ​​​തി​​​യി​​​ല്‍ ച​​​ന്ദ്ര​​​നെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ക്കാ​​​നു​​​ള്ള ഒ​​​രു ഉ​​​പ​​​ക​​​ര​​​ണം അ​​​വ​​​ര്‍ ന​​​ല്കി​​​യി​​​രു​​​ന്നു.

ശു​​​ക്ര​​​നെ ചു​​​റ്റു​​​ന്ന പ​​​ര്യ​​​വേ​​​ക്ഷണ പേ​​​ടകം 2023 ജൂ​​​ണി​​​ല്‍ വി​​​ക്ഷേ​​​പി​​​ക്കാ​​​നാ​​​ണ് ഇ​​​സ്രോ പ​​​ദ്ധ​​​തി​​​യി​​​ട്ട​​​ത്. കോ​​​വി​​​ഡ് മൂ​​​ലം വി​​​ക്ഷേ​​​പ​​​ണം 2024ലേ​​​ക്കോ 2026ലേ​​​ക്കോ മാ​​​റ്റി​​​വ​​​ച്ചേ​​​ക്കും. ശു​​​ക്ര​​​ന്‍ ഭൂ​​​മി​​​യോ​​​ട് അ​​​ടു​​​ത്തു​​​വ​​​രാ​​​ന്‍ 19 മാ​​​സം എ​​​ടു​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ഇ​​​ത്ര​​​യും താ​​​മ​​​സം. ഫ്രാ​​​ന്‍​​​സ്, ജ​​​ര്‍​​​മ​​​നി, റ​​​ഷ്യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളും പ​​​ദ്ധ​​​തി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചേ​​​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here