പാക്കിസ്ഥാന്‍ നിരന്തരം ഭീഷണിയുയര്‍ത്തുന്ന ഘട്ടത്തിലും ഏതുവെല്ലുവിളിയും ഏറ്റെടുക്കാന്‍ സജ്ജമായി ഇന്ത്യയും പ്രതിരോധം ശക്തിപ്പെടുത്തുകയാണ്.

അമേരിക്ക എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്400 എന്ന ആന്റി-ബാലിസിറ്റിക് മിസൈല്‍ റഷ്യയില്‍ നിന്നും വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറൊപ്പിട്ടിരുന്നു. കൃത്യമായ സമയത്തുതന്നെ ഇവ ഇന്ത്യയ്ക്കു കൈമാറുമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. റഷ്യന്‍ ഉപപ്രധാനമന്ത്രി യൂറീ ബോറിസോവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒക്ടോബര്‍ ആദ്യവാരത്തില്‍ ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുടിനാണ് 5.43 ബില്യന്‍ ഡോളറിന്റെ കരാറില്‍ ഒപ്പിട്ടത്.
ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ പ്രതിരോധസംവിധാനങ്ങളില്‍ ഒന്നാണ് എസ്400 ട്രയംഫ്.

കരാര്‍ പ്രകാരം 19 മാസങ്ങള്‍ക്കുള്ളിലാണ് ഇന്ത്യയ്ക്ക് മിസൈലുകള്‍ കൈമാറേണ്ടത്. ഇത് കൃത്യമായി നടക്കുമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. കശ്മീരിനെച്ചൊല്ലി പാക്കിസ്ഥാനുമായി ഇന്ത്യയ്ക്ക് കൊമ്പുകോര്‍ക്കേണ്ട ഘട്ടത്തിലാണ് റഷ്യന്‍ പ്രതികരണമെന്നതും ശ്രദ്ദേയമാണ്. പാക്ക്-ചൈന അതിര്‍ത്തിയിലാകും ഇന്ത്യ ഈ മിസൈലുകള്‍ ഉറപ്പിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here