ലേയ്‌സ് പൊട്ടേറ്റോ ചിപ്‌സ് എന്ന പേരിലുള്ള പെപ്‌സിക്കോ കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിച്ചിരുന്ന എഫ്‌സി 5 വിഭാഗത്തില്‍പ്പെട്ട ഉരുളക്കിഴങ്ങിന്റെ പേറ്റന്റ് റദ്ദാക്കി. പേറ്റന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകയായ കവിത കുറുഗന്ദി സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് അതോറിട്ടിയുടെ നടപടി. എഫ്‌സി 5 കിഴങ്ങ് വികസിപ്പിച്ചത് തങ്ങളാണെന്നും 2016 മുതല്‍ പേറ്റന്റ് ഉണ്ടെന്നും പെപ്‌സികോ വാദിച്ചെങ്കിലും കാര്‍ഷിക വിളയുടെ വിത്തില്‍ പേറ്റന്റ് അനുവദിക്കാനാവില്ലെന്ന കവിതയുടെ വാദം അതോറിട്ടി ശരിവയ്ക്കുകയായിരുന്നു.

കിഴങ്ങ് ഉല്‍പ്പാദനത്തിന് പെപ്‌സിക്കോയ്ക്ക് കര്‍ഷകരുമായി കരാറുണ്ട്. പെപ്‌സികോ നല്‍കുന്ന വിത്തില്‍ വിളവെടുത്ത് നിശ്ചിത വിലയ്ക്ക് കമ്പനിക്കു നല്‍കുന്ന രീതിയിലാണ് കരാര്‍. കിഴങ്ങ് സ്വന്തം നിലയ്ക്കു കൃഷ്ി ചെയ്തതിനു ഗുജറാത്തിലെ ഒരു വിഭാഗം കര്‍ഷകര്‍ക്കെതിരെ 2019ല്‍ കമ്പനി കോടതിയെ സമീപിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. കേസ് അതേ വര്‍ഷം തന്നെ പിന്‍വലിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here