ഡല്‍ഹി: വിവിധ മേഖലകളിലെ പ്രമുഖര്‍ ഒളിപ്പിച്ചിട്ടുള്ള സമ്പാദ്യങ്ങള്‍ വിളിച്ചുപറഞ്ഞ പാന്‍ഡോറ ലീക്ക്‌സ് ഇന്ത്യയിലും ചര്‍ച്ചയാകുന്നു. ക്രിക്കറ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വ്യവസായി അനില്‍ അംബാനി, വിനോദ് അദാനി ഉള്‍പ്പെടെ 300 ഇന്ത്യക്കാരെങ്കിലും പാന്‍ഡോര രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വെളിപ്പെടുത്തലില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്റെ നേതൃത്വത്തിലായിരുന്നും അന്വേഷണം നടക്കുക. റിസര്‍വ് ബാങ്ക്, ഇ.ഡി, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് പ്രതിനിധികള്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടാകും. മാധ്യമ പ്രവര്‍ത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മ നടത്തിയ അന്വേഷണത്തിലാണ് ലോക നേതാക്കള്‍ ഉള്‍പ്പെട്ട കള്ളപ്പണ നിക്ഷേപത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

ഇന്ത്യയുള്‍പ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേ വിവരങ്ങളാണ് പുറത്തുവന്നത്. ക്രിക്കറ്റ് താരവും മുന്‍ എം.പിയുമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവര്‍ ബ്രിട്ടീഷ് വിര്‍ജില്‍ ഐലന്റില്‍ നിക്ഷേപം നടത്തിയെന്നാണ് പാന്‍ഡോര പേപ്പര്‍ വെളിപ്പെടുത്തല്‍. ദ്വീപിലെ സാസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് കമ്പനിയിലെ ഡയറക്ടര്‍മാരാണ് മൂവരുമെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, സച്ചിന്റെ നിക്ഷേപമെല്ലാം നിയമപരമാണെന്നാണ് സച്ചിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.

അടുത്തിടെ പാപ്പരായി പ്രഖ്യാപിച്ച അനില്‍ അംബാനിക്ക് കള്ളപ്പണം വെളുപ്പിക്കാനായി 18 കമ്പനികള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അദ്ദേഹവും അടുത്ത ബന്ധമുള്ളവരും കൂടി ജേഴ്‌സി, ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്‌സ്, സൈപ്രസ് എന്നിവിടങ്ങളിലായി 18 ഓഫ്‌ഷോര്‍ കമ്പനികള്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ ഏഴു കമ്പനികള്‍ രുപീകരിച്ചിരിക്കുന്നത് 2007 നും 2010 നും മദ്ധേയാണ്. ഇവിടങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്നത് 1.3 ബില്ല്യന്‍ ഡോളള്‍ ആണെന്നും റിപ്പോര്‍ട്ട് പറയുന്നു. അന്വേഷണം നടത്തിയ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റിന്റെ ഭാഗമായ ഇന്തന്‍ എക്‌സ്പ്രസിന്റേതാണ് വെളിപ്പെടുത്തല്‍.

നീരവ് മോദി ഇന്ത്യ വിടുന്നതിനു മുമ്പ് സഹോദരി പൂര്‍വി മോദി ഒരു ട്രസ്റ്റ് രൂപീകരിച്ച് കള്ളപ്പണം നിക്ഷേപിച്ചതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി 2018ല്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റിലെ കമ്പനിയുശട ഡയറക്ടറും അന്‍പതിനായിരം ഓഹരികളുടെ ഉടമയുമായിരുന്നു. വിവരങ്ങള്‍ പുറത്തുവിട്ട ഇന്ത്യന്‍ എക്‌സ്പ്രസ് ഇതുവരെ അമ്പതിലധികം പ്രമുഖ വ്യക്തികളുമായും കമ്പനികളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുകയും സ്ഥിരീകരിക്കും ചെയ്തു.

സിനിമാ താരം ജാക്കി ഷ്‌റോഫ്, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി അടുപ്പമുള്ളവര്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍, ജോര്‍ദാന്‍ രാജാവ്, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ തുടങ്ങിയവരുടെ പേരുകളും പുറത്തുവന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here