ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവരെ ബഹുദൂരം പിന്തള്ളി ലോകത്തെ മികച്ച ഭരണാധികാരിയായി നരേന്ദ്ര മോദി. അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ മോണിംഗ് കണ്‍സള്‍ട്ടിന്റെ ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ലിസ്റ്റിലാണ് നരേന്ദ്ര മോദി 70 ശതമാനം റേറ്റിങ്ങോടെ മുന്നിലെത്തിയത്.

കൂടുതല്‍ ജനസമ്മതിയുളള നേതാവാണ് മോദിയെന്ന് പട്ടിക പറയുന്നു. പട്ടികയില്‍ ഇടം കണ്ടെത്തിയത് 13 ലോകനേതാക്കളാണ്. 66 ശതമാനം പിന്തുണയുമായി മെക്‌സിക്കോയുടെ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറാണ് മോദിക്കു തൊട്ടു പിന്നില്‍. മൂന്നാം സ്ഥാനത്ത് ഇറ്റലി പ്രധാനമന്ത്രി മരിയോ ദ്രാഘിയാണുള്ളത്. 44 ശതമാനം റേറ്റിംഗുമായി ആറാം സ്ഥാനത്താണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

LEAVE A REPLY

Please enter your comment!
Please enter your name here