ഡല്‍ഹി: തിബറ്റന്‍ അതിര്‍ത്തിയില്‍ ചൈനീസ് യുദ്ധവിമാനങ്ങളറിയതായ വാര്‍ത്തകള്‍ക്കു പിന്നാലെ ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ തിരികെവിളിച്ചു. ചൈനീസ് അധീനതയിലുള്ള തിബറ്റന്‍ പ്രദേശത്താണ് 22 ഓളം യുദ്ധവിമാനങ്ങളിറങ്ങിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി ഇക്കാര്യം സ്ഥിതീകരിച്ചിട്ടില്ലെങ്കിലും സ്ഥിതിഗതികള്‍ സസൂക്ഷമം വിലയിരുത്തുന്നതായി പ്രതികരിച്ചിട്ടുണ്ട്. ഇതിനിടെയാണ് പാക്‌ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മുഹമ്മദിനെ ഇസ്ലാമാബാദിലേക്ക് തിരികെ വിളിച്ചത്.

ഹൈക്കമ്മീഷണര്‍ നല്‍കിയിരുന്ന ചില പരാതികളിന്‍മേല്‍ ഇന്ത്യ നടപടിയെടുക്കുന്നില്ലെന്നും പീഡിപ്പിക്കുന്നെന്നും ആരോപിച്ചാണ് നടപടി. ഇന്ത്യ അതിര്‍ത്തിയില്‍ നിരന്തരസംഘര്‍ഷമുണ്ടാക്കുന്നതായും നിരന്തരം വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിക്കുന്ന ഘട്ടത്തില്‍ ഇന്ത്യാപാക് ബന്ധം മെച്ചപ്പെടുമെന്ന കാര്യത്തില്‍ പ്രതീക്ഷയില്ലെന്നും പാക്‌വിദേശകാര്യമന്ത്രി ഖാജാ മുഹമ്മദ് ആസിഫ് മണിക്കൂറുകള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. ഇന്ന് 12.46ന് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും നിലപാട് വെളിപ്പെടുത്തിയിട്ടുണ്ട്.

തിബറ്റന്‍ അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കുന്നതും പാക്കിസ്ഥാന്റെ ചടുലനീക്കങ്ങളും ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഇന്ത്യയെ വളഞ്ഞിട്ടാക്രമിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ നീക്കമെന്നും സംശയമുണര്‍ത്തുന്ന നടപടികളാണ് ഇരുരാജ്യങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here