ഇമ്രാന്‍ ഖാന്റെ ആവശ്യം ഇന്ത്യ അംഗീകരിച്ചു, മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

0

ഡല്‍ഹി: ഇന്ത്യാ- പാക് ചര്‍ച്ച തുടരണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആവശ്യം ഇന്ത്യ അംഗീകരിച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹം നിര്‍ദേശിച്ച ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ന്യൂയോര്‍ക്കില്‍ യു.എന്‍ പൊതുസഭാ സമ്മേളനം നടക്കുന്നതിന്റെ ഇടയിലാവും കൂടിക്കാഴ്ച. സെപ്റ്റംബര്‍ 14നാണ് ഇമ്രാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. 2015 ല്‍ തകര്‍ന്നുപോയ ഇന്ത്യ- പാക് ചര്‍ച്ച തുടരണമെന്നായിരുന്നു കത്തിലെ ആവശ്യം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here