ന്യൂയോര്‍ക്ക്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഐക്യരാഷ്ട്ര പൊതുസഭയിലെ പ്രസംഗത്തിന് ഇന്ത്യയുടെ ശക്തമായ മറുപടി. യു.എന്‍. പട്ടികയിലുള്ള 130 ഭീകരരും 25 ഭീകര സംഘടനകളും പാകിസ്ഥാനിലില്ലെന്ന് നെഞ്ചില്‍ കൈവച്ചു പറയാന്‍ ഇമ്രാനു കഴിയുമോയെന്നാണ് ഇന്ത്യയുടെ വിദേശകാര്യ ഫസ്റ്റ് സെക്രട്ടറി വിദിശ മൈത്ര ചോദിച്ചത്.

അല്‍ക്വയ്ദ ഉപരോധപട്ടികയില്‍ യു.എല്‍. ഉള്‍പ്പെടുത്തിയിട്ടുളള ഭീകരനു പെന്‍ഷന്‍ നല്‍കുന്ന ഒരേ ഒരു സര്‍ക്കാര്‍ പാകിസ്ഥാനിലാണെന്നു അവര്‍ സമ്മതിക്കുമോയെന്ന് വിദിശ ചോദിച്ചു. ഒസാമ ബിന്‍ലാദനെ പരസ്യമായി അനുകൂലിക്കുന്നവരില്‍ നിങ്ങളില്ലെന്ന് ന്യൂയോര്‍ക്ക് നഗരത്തോട് പറയാന്‍ കഴിയുമോയെന്ന ചോദിച്ച വിശിദ ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നു മനസിലാക്കാന്‍ ഇമ്രാന്‍ ഖാനെ ചരിത്രം പഠിക്കാനും ഉപദേശിച്ചു.

പാകിസ്ഥാനില്‍ ഭീകര സംഘടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ യു.എന്‍. പ്രതിനിധികളെ ഇമ്രാന്‍ ഖാന്‍ സ്വാഗതം ചെയ്തിരുന്നു. ഒറ്റ ഭീകരന്‍ പോലും പാകിസ്ഥാനിലില്ലെന്ന ഇമ്രാന്റെ പ്രസംഗത്തിനുള്ള മറുപടിയായിരുന്നു ഇന്ത്യയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here