ശ്രീനഗര്‍: അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. പാക് അധിനിവേശ കാശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ആക്രമണത്തില്‍ നാലു പാക് സൈനികര്‍ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.
താങ്ധര്‍ സെക്ടറിനു എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന പാസ് അധീന കാശ്മീരിലെ നീലം താഴ്വരയിലെ നാലു ഭീകരകേന്ദ്രങ്ങളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. രാവിലെ പാകിസ്ഥാന് നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികള്‍ വീരമൃത്യു വരിച്ചിരുന്നു. മൂന്ന്ു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.