ഡല്‍ഹി: കോവിഡ് 19നെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതോടെ കോവിഡ് പ്രതിരോധത്തിന് ദുരന്ത നിവാരണ ഫണ്ട് ഉപയോഗിക്കാന്‍ വഴി തെളിഞ്ഞു.
കര്‍ണാടത്തിലും ഡല്‍ഹിയിലുമായി രണ്ടു പേരാണ് കൊറോണ ബാധയെ തുടര്‍ന്ന് ഇതുവരെ മരിച്ചത്. രാജ്യത്ത് കനത്ത ജാഗ്രതയാണ് കോറാണയ്ക്കെതിരെ പാലിക്കുന്നത്. 84 പേരിലാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ 19 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.