പ്രധാനമന്ത്രിയുടെ ധാക്ക സന്ദര്‍ശനവേളയില്‍ ബംഗ്ലദേശിന് 1.2 ദശലക്ഷം കോവിഡ് വാക്‌സിന്‍ സമ്മാനിച്ച് ഇന്ത്യ

ധാക്ക: ബംഗ്ലദേശിന് 1.2 ദശലക്ഷം കോവിഡ് വാക്‌സിന്‍ സമ്മാനിച്ച് ഇന്ത്യ. രണ്ടു ദവസത്തെ ബംഗ്ലദേശ് സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രി മോദി ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വാക്‌സിന്‍ കൈമാറുന്നതിന്റെ പ്രതീകാത്മകമായി പെട്ടി കൈമാറി. കൂടാതെ 109 ആംബുലന്‍സുകളുടെ പ്രതാകാത്മക താക്കോലും കൈമാറി. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി വിദേശ യാത്ര നടത്തുന്ന മോദിയുമായി ഷെയ്ഖ് ഹസീന ഉഭയകക്ഷി ബന്ധവും പരസ്പര സഹകരണവും സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി.

ഊര്‍ജം, വ്യാപാരം, ആരോഗ്യം, വികസന സഹകരണം തുടങ്ങിയ മേഖലകളിലെ പുരോഗതിയെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ചനടത്തി. അതിനു ശേഷം ഉഭയകക്ഷി സഹകരണത്തിന്റെ നിരവധി മേഖലകള്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് ധാരണപത്രങ്ങളില്‍ ഇരു രാജ്യങ്ങളില്‍ ഒപ്പുവച്ചു. കൂടാതെ പ്രതിനിധി സംഘങ്ങളായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി.

‘ബന്ധം ശക്തിയില്‍ നിന്ന് ശക്തിയിലേക്ക്. ആരോഗ്യം, വ്യാപാരം, കണക്റ്റിവിറ്റി, ഊര്‍ജം, വികസന സഹകരണം തുടങ്ങിയ മേഖലകളില്‍ കൈവരിച്ച പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചര്‍ച്ച ചെയ്തു. സാമ്പത്തികം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സ്‌പോര്‍ട്‌സ് കണക്റ്റിവിറ്റി എന്നിവ ഉള്‍ക്കൊള്ളുന്ന അഞ്ച് ധാരണപത്രങ്ങളില്‍ ഇരുരാജ്യങ്ങളളും ഒപ്പുവച്ചു’വിദേശകാര്യ മന്ത്രാലയം വാക്താവ് അരവിന്ദം ബാഗ്ചി ചര്‍ച്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു.

ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റെ ജന്മശതാബ്ദിയുടെയും രാജ്യത്തിന്റെ സ്വാത്ന്ത്ര്യത്തിന്റെ 50-ാം വാര്‍ഷിക സമയത്തുമാണ് മോദിയുടെ സന്ദര്‍ശനം. നയതന്ത്ര ബന്ധം സ്ഥാപിച്ച് 50 വര്‍ഷം ആഘോഷിക്കുകയാണ് ഇരുരാജ്യങ്ങളും. വെള്ളിയാഴ്ച രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ മോദി പങ്കെടുത്തു. ബംഗബാന്ധു ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റൈ ജന്മശതാബ്ദിയോടനുബന്ധിച്ച് പുറത്തിറക്കിയ സ്വര്‍ണ്ണവം, വെള്ളി നാണയങ്ങള്‍ ഹസീന മോദിക്ക് സമ്മാനിച്ചു. കൂടാതെ രാജ്യത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ വെള്ളി നാണയവും മോദിക്ക് കൈമാറി.

ബംഗ്ലദേശ് ഇന്ത്യയുടെ നൈബര്‍ഹുഡ് ഫസ്റ്റ് പോളിസിയില്‍ ബംഗ്ലദേശ് പ്രധാന സ്തംഭമാണെന്ന് ഡിസംബര്‍ 17ന് ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന വെര്‍ച്വല്‍ ഉച്ചകോടിയില്‍ മോദി പറഞ്ഞു. ഇന്ത്യ ഒരു യഥാര്‍ഥ സുഹൃത്താണെന്ന് ഹസീന അഭിപ്രായപ്പെട്ടത്. ആഗോളവും പ്രാദേശികവുമായ മൂല്യ ശൃംഖലകളും സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ സമന്വയിപ്പിച്ചുകൊണ്ട് കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും നിര്‍ണായക പങ്ക് വഹിക്കുമെന്നും ഹസീന പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here